'എന്‍ജിന്‍ രഹിത' ട്രെയിന്‍ 29ന്് ഓടിത്തുടങ്ങും

ചെന്നൈ: ഇന്ത്യയിലെ ആദ്യ 'എന്‍ജിന്‍ രഹിത' ട്രെയിന്‍ 29മുതല്‍ ട്രാക്കില്‍ ഇറങ്ങും. പ്രത്യേകമായുള്ള എന്‍ജിന്‍ ലോകോമോട്ടീവ് ഇല്ലാത്ത ട്രെയിനിന്റെ പരീക്ഷണ ഓട്ടമാണ് വരുന്ന തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. പ്രത്യേക എന്‍ജിന്‍ ഭാഗത്തിനു പകരം സെല്‍ഫ് പ്രൊപല്‍ഷന്‍ മൊഡ്യൂളുകളുള്ള ട്രെയിനിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി യിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി ഉപയോഗിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ട്രെയിനിനു കഴിയും. ഒന്നിടവിട്ട കോച്ചുകളിലാണ് ഈ സംവിധാനമുണ്ടാവുക. അതിനാലാണ് വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തത്.
ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ 18മാസം കൊണ്ടാണ് ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 30വര്‍ഷമായി സര്‍വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാണ് ട്രെയിന്‍ 18 എന്ന എന്‍ജിന്‍ രഹിത ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 2018ല്‍ നിര്‍മിച്ച ട്രെയിന്‍ എന്നതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര്. ശതാബ്ദി എക്‌സ്പ്രസിനെ അപേക്ഷിച്ച് യാത്രാസമയത്തില്‍ 15 ശതമാനം കുറവുവരുത്താന്‍ പുതിയ ട്രെയിനിന് സാധിക്കും.

RELATED STORIES

Share it
Top