എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: നൂറിലധികം യാത്രക്കാരുമായി പറന്നുയര്‍ന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിവിധതരം സാങ്കേതികപ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും പൈലറ്റുമാര്‍ അതിസാഹസികമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. പറന്നുയര്‍ന്ന് 11 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്ന് തകരാറിലായത്. ഉടന്‍ തന്നെ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തു.

RELATED STORIES

Share it
Top