എന്‍ജിനീയറുടെ വധം: നടപടി സ്വീകരിക്കണമെന്ന് കുടുംബം

ഹൈദരാബാദ്: കര്‍ണാടകയിലെ ബിദാറില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുവെന്നാരോപിച്ച് ഗൂഗ്ള്‍ എന്‍ജീനിയറായ മുഹമ്മദ് അസമിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഗൂഗഌല്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറാണ് അസം. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവരെന്ന് എങ്ങനെയാണു സംശയിക്കാന്‍ കഴിയുക എന്നും അവര്‍ ചോദിച്ചു. തീര്‍ച്ചയായും അതായിരിക്കില്ല കൊലപാതകത്തിനു കാരണമെന്നും അസമിന്റെ സഹോദരന്‍ മുഹമ്മദ് അക്രം പറഞ്ഞു.
സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ കര്‍ണാടകയ്ക്കു മേല്‍ തെലങ്കാന സര്‍ക്കാര്‍ സമ്മര്‍ദം ചെ—ലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഇനി ഇതുപോലെ മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നും അക്രം പറഞ്ഞു.

RELATED STORIES

Share it
Top