എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ തിരോധാനം: ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

കാസര്‍കോട്: അഞ്ചുമാസം മാസം മുമ്പ് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി പോലിസ് ലുക്കൗട്ട് നോട്ടീസിറക്കി. അണങ്കൂര്‍ ബൈത്തുല്‍ ആയിഷയിലെ സലീമിന്റെ മകനും മംഗളൂരുവില്‍ ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷാമിലിനെ (21) ഏപ്രില്‍ 17നാണ് ദുരൂഹസാഹചര്യത്തി ല്‍ കാണാതായത്.
സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് രാവിലെ ഒമ്പതോടെ സ്വന്തം വീട്ടില്‍ നിന്ന് കാറോടിച്ചുപോയ ഷാമിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സലീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലിസ് കേസെടുത്തിരുന്നു.
ഷാമില്‍ കൊണ്ടുപോയ ക ാര്‍ പിന്നീട് ഉഡുപ്പി റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. ഷാമില്‍ പഠിക്കുന്ന കോളജിലും ബന്ധുവീടുകളിലുമടക്കം അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും കിട്ടിയില്ല. ഇതിനിടെ ഷാമില്‍ ഗോവയിലുണ്ടെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോവയില്‍ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല.
ഷാമില്‍ 17ന് രാവിലെ 11ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സഹപാഠിയെ അറിയിച്ചിരുന്നു. കോളജ് ഗേറ്റിന്റെ പുറത്തുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍. നോക്കിയപ്പോള്‍ ഷാമിലിനെ കണ്ടില്ലെന്നും ഫേ ാണില്‍ ബന്ധപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നുമാണ് സഹപാഠിയുടെ വെളിപ്പെടുത്ത ല്‍. ഏപ്രിലില്‍കോളജില്‍ നി ന്നും വിനോദയാത്രയ്ക്ക് പോയപ്പോള്‍ അജ്ഞാതര്‍ ഷാമിലിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകന്റെ തിരോധാനവും ഈ ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്നും പിതാവ് സലീം ആരോപിക്കുന്നു.

RELATED STORIES

Share it
Top