എന്‍ജിനീയറിങ് പ്രവേശനം: സര്‍ക്കാരും സ്വാശ്രയ കോളജുകളും ധാരണയിലെത്തി

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശനത്തില്‍ കോളജ് മാനേജ്‌മെന്റുകളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയായി. സംസ്ഥാനത്തെ 97 എന്‍ജിനീയറിങ് കോളജുകളുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ഫീസ്ഘടന തന്നെ ഈ വര്‍ഷവും തുടരും. ധാരണയനുസരിച്ച് 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തും.
ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് 50000 രൂപയും മറ്റുള്ളവരില്‍ നിന്ന് 75000 രൂപയും ഫീസ് ഈടാക്കും. കോളജുകള്‍ നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളില്‍ 99,000 രൂപയായിരിക്കും ഫീസ്. ഇതാദ്യമായാണ് പ്ലസ്ടു ഫലം വരുന്നതിന് മുമ്പേ തന്നെ സ്വാശ്രയ കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്.

RELATED STORIES

Share it
Top