എന്‍ജിനീയറിങ് കോളജ് സംഘര്‍ഷംരണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

തലപ്പുഴ: വയനാട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കോളജിലെ യുഡിഎസ്എഫ് പ്രവര്‍ത്തകരായ അഭിഷേക് ഭോജന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്. ഒമ്പതു പ്രതികളുള്ള കേസിലെ മൂന്നും അഞ്ചും പ്രതികളാണിവര്‍.
എസ്എഫ്‌ഐ പ്രവര്‍ത്തകനും ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ ഗ്യാനേഷിനെ കഴിഞ്ഞ ദിവസം മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മര്‍ദനമേറ്റ ഗ്യാനേഷ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ ഇന്റേണല്‍ പരീക്ഷയെഴുതാനെത്തിയ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചൂവെന്നതാണ് പരാതി.
ഗുരുതര പരിക്കേറ്റ ഗ്യാനേഷിനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു തലപ്പുഴ പോലിസ് ഐപിസി 308 വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരേ കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ 10 വരെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top