എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ കനിവില്‍ 12 യുവതികള്‍ക്ക് മാംഗല്യം
kasim kzm2018-03-20T09:32:19+05:30
മേലാറ്റൂര്‍: വേങ്ങൂര്‍ എംഇഎ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ധനശേഖരണത്തോടെ നടത്തിയ സമൂഹ വിവാഹം നാടിന്റെ ഉല്‍സവമായി.
50 ലക്ഷം രൂപ ചെലവഴിച്ചാണ് പാവപ്പെട്ട 12 യുവതികളുടെ വിവാഹം നടത്തിയത്. വിവാഹിതരാവുന്ന ഓരോ വധുവിനും 10 പവന് വീതം സംഘാടകര്‍ നല്കി. വരനും വധുവിനും വിവാഹ വസ്ത്രങ്ങളും അവരുടെ തന്നെ വകയായിരുന്നു.
ഒരു പ്രഫഷനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ താല്പര്യമെടുത്ത് നടത്തുന്ന സമൂഹ വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത് മൂന്നാം തവണയാണ് വേങ്ങൂര്‍ എംഇഎ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സമൂഹ വിവാഹം നടക്കുന്നത്. നിക്കാഹിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്ല്യാര്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, അബ്ദുസ്സമദ് സമദാനി, എംഎല്‍എമാരായ വി കെ ഇബ്രാഹീംകുഞ്ഞ്, പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങള്‍, പി അബ്ദുല്‍ഹമീദ് സംബന്ധിച്ചു.