എന്‍ജിനീയര്‍ അവധിയില്‍ : പാലം നിര്‍മാണം പാതിയില്‍കുറ്റിയാടി: അസിസ്റ്റന്റ് എന്‍ജിനീയര്‍ അവധിയില്‍ പ്രവേശിച്ചതോടെ പാലം നിര്‍മാണം നിലച്ചു. കായക്കൊടി പഞ്ചായത്തിലെ ദേവര്‍കോവില്‍ പൂക്കോട് പുന്നത്തോട്ടം റോഡിലെ പൂക്കോട് ഓവുപാലമാണു പാതിവഴിയില്‍ നിലച്ചത്. ഏറെ പഴക്കമുള്ള പാലം പുതുക്കി പണിയുന്നതിനായി പഞ്ചായത്ത് 3.20 ലക്ഷം രൂപയാണു അനുവദിച്ചത്. പഴയ പാലം പൊളിച്ച് കരാറുകാരന്‍ പുതിയ പാലം നിര്‍മിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണു എന്‍ജിനീയര്‍ അവധിയില്‍ പോയത്. ഇതോടെ ഈ മേഖലയിലേക്കുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു. അതോടൊപ്പം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേരുടെ യാത്ര നിഷേധിക്കപ്പെട്ടിരിക്കുന്നെന്നാണു പരാതി.

RELATED STORIES

Share it
Top