എന്‍ഐഎ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്നു സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്‍ഐഎ ഐ ജി അലോക് മിത്തലാണു പുതിയ സത്യവാങ് മൂലത്തിനൊപ്പം മുദ്രവച്ച കവറില്‍ തല്‍സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്.
റിപോര്‍ട്ട് പരിശോധിക്കാന്‍ കോടതി തയ്യാറാവണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയാണു കോടതി മുമ്പാകെയുള്ളത്. കേസില്‍ കക്ഷി ചേര്‍ന്ന ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രക്ഷിതാക്കള്‍ക്കെതിരേയും എന്‍ഐഎക്കെതിരേയും ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയായാണ് എന്‍ഐഎ പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചത്.
പിതാവ് അശോകന്‍ കഴിഞ്ഞദിവസം പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. അതേസമയം അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്ന മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫയും ഷിറിന്‍ ഷഹാനയും കേസിലെ നിര്‍ണായക സാക്ഷികളാണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രണ്ട് പേരെയും കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യാന്‍ സാധിച്ചിട്ടില്ല. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നും എന്‍ഐഎ  സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top