എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി:  കേരളത്തിലെ മതപരിവര്‍ത്തന വിഷയം ദേശീയ അന്വേഷണ ഏജന്‍സി (എ ന്‍ഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ബിന്ദു സമ്പത്ത് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.
അഭിഭാഷകരായ ശ്യാം ദിവാന്‍, ഐശ്വര്യ ഭാരതി എന്നിവര്‍ മുഖേന കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഹരജിയാണ് കഴിഞ്ഞദിവസം ഇവര്‍ പിന്‍വലിച്ചത്. കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ശരിയായ രീതിയില്‍ ഹരജി സമര്‍പ്പിക്കാനെന്ന പേരിലാണ് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുമ്പാകെ അഭിഭാഷകര്‍ മുഖേന അപേക്ഷ നല്‍കിയത്. കൂടുതല്‍ തെളിവുകളും രേഖകളും ഉള്‍പ്പെടുത്തി സമര്‍പ്പിക്കുന്നതിന് തങ്ങളുടെ റിട്ട് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ശ്യാം ദിവാന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചു.
മകളുടെ മതം മാറ്റം എന്‍ഐഎ അന്വേഷിക്കണമെന്നും ഡോക്ടര്‍ ഹാദിയ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഒക്ടോബര്‍ എട്ടിന് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഹാദിയ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുമ്പാകെയാണ് ബിന്ദു ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ഹാദിയ കേസില്‍ കക്ഷിചേരാന്‍ ഇവര്‍ക്ക് കോടതി അനുമതി നല്‍കിയില്ല.  കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശപണം എത്തുന്നുവെന്നാണ് ബിന്ദുവിന്റെ ആരോപണം. പ്രണയത്തിന്റെ മറവില്‍ മതം പരിവര്‍ത്തനം നടത്തുന്നതിന് സംഘടിത ശ്രമങ്ങ ള്‍ നടക്കുന്നുണ്ടെന്ന ആരോപണമാണ്് ബിന്ദു ഉന്നയിക്കുന്നത്.

RELATED STORIES

Share it
Top