എന്‍എസ്എസ് വോളന്റിയര്‍മാര്‍ തുണയായി; ഷാജിക്ക് ഇനി നടക്കാം

സുല്‍ത്താന്‍ ബത്തേരി: സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ ധനസമാഹരണം നടത്തി നിര്‍ധന കുടുംബാംഗത്തിനു കൃത്രിമക്കാല്‍ നല്‍കി. അമ്പലവയയിലെ ഷാജിക്കാണ് 1,80,000 രൂപ വിലമതിക്കുന്ന കൃത്രിമക്കാല്‍ നല്‍കിയത്. ഇതു മൂന്നു പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ ഷാജിക്ക് വലിയ ആശ്വാസമായി. വാഹനാപകടത്തില്‍ വലതുകാല്‍ നഷ്ടമായതോടെ ജീവിതം പ്രതിസന്ധിയിലായ ഷാജിയുടെ അഭ്യര്‍ഥന മാനിച്ച എന്‍എസ്എസ് വോളന്റിയര്‍മാര്‍ കൃത്രിമക്കാല്‍ വാങ്ങിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പിന്തുണ ഉറപ്പുവരുത്തി കൂപ്പണ്‍ പിരിവിലൂടെയായിരുന്നു ധനസമാഹരണം. കൃത്രിക്കാല്‍ വനം-മൃഗസംരക്ഷണ മന്ത്രി കെ രാജു കൈമാറി. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി കെ രമേശന്‍, വിജയന്‍ ചെറുകര, സുധീഷ് കാക്കവയല്‍, സോമന്‍ ബത്തേരി, പ്രിന്‍സിപ്പല്‍ കെ ജി ജോസ്, ഹെഡ്മിസ്ട്രസ് ഷീബ പി ഐസക്, നാഷനല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ എം ജെ ജോസഫ്, പ്രോഗ്രാം ഓഫിസര്‍ സി വി സ്മിത, പി മുഹമ്മദലി, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ടി എം കുര്യാക്കോസ്, കെ ടി ജോണി, ജോണ്‍ മത്തായി നൂറനാല്‍, ബ്രോജിന്‍ ലിയോ ജോസ്, വൈഷ്ണ അജീഷ് സംസാരിച്ചു.

RELATED STORIES

Share it
Top