എന്‍എസ്എസ് നിലപാട് സാമൂഹികനീതിക്കെതിരായ വെല്ലുവിളി: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: ജാതി സംവരണത്തിനെതിരായ എന്‍എസ്എസ് നീക്കം സാമൂഹികനീതിക്കെതിരായ കനത്ത വെല്ലുവിളിയാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇതു സംബന്ധിച്ച് എന്‍എസ്എസ് സുപ്രിംകോടതിയില്‍ നല്‍കിയ കേസിനെ നിയമപരമായി നേരിടുമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. കേസില്‍ കക്ഷി ചേരുന്നതിനുള്ള കാര്യങ്ങളുടെ നിയമപരമായ സാധ്യതകള്‍ പരിശോധിക്കും.
തുടര്‍നടപടികള്‍ ശക്തമാക്കുന്നതിനു സംവരണ സമുദായങ്ങളുടെയും പിന്നാക്ക സമുദായ സംഘടനകളുടെയും യോജിച്ച നീക്കങ്ങള്‍ക്കുള്ള ശ്രമം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണു സാമുദായിക സംവരണം. ഇതിനെ അട്ടിമറിച്ച് പിന്‍വാതിലിലൂടെ സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദാലി, ബി നൗഷാദ് പങ്കെടുത്തു.

RELATED STORIES

Share it
Top