എന്‍എസ്എസ് നിലപാട് ഭരണഘടനാ വിരുദ്ധം: ജമാഅത്ത് കൗണ്‍സില്‍

ആലപ്പുഴ: സാമുദായിക സംവരണം അവസാനിപ്പിച്ചു സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് സുപ്രിംകോടതിയില്‍ ഹരജി ബോധിപ്പിച്ചത് ഭരണഘടനാവിരുദ്ധവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ്.
കേന്ദ്ര-സംസ്ഥാന ഭരണകേന്ദ്രങ്ങളില്‍ എന്‍എസ്എസിന്റെ സ്വാധീനം ഉപയോഗിച്ച് ഇപ്രകാരം ഒരു ഹരജി ബോധിപ്പിച്ചതിനെതിരേ രാജ്യത്തെമ്പാടുമുള്ള ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പൂക്കുഞ്ഞ് പറഞ്ഞു. എന്‍എസ്എസിന്റെ നീക്കത്തെ സംബന്ധിച്ച് മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ പ്രസിഡ ന്റ്ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top