എന്‍എസ്എസ് അവാര്‍ഡ് എകെഎംഎച്ച്എസ്എസിന്

മലപ്പുറം: സാമൂഹിക സേവനത്തിന്റെ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച് കോട്ടക്കല്‍ കോട്ടൂര്‍ എകെഎംഎച്ച്എസ്എസ്  നാഷനല്‍ സര്‍വീസ് സ്‌കീം അംഗീകാരത്തിന്റെ നെറുകയിലെത്തി. കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ നാഷനല്‍ യങ് ലീഡര്‍ഷിപ്പ് പ്രോഗ്രാം ദേശീയ അംഗീകാരത്തിനു പിന്നാലെ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ മികച്ച എന്‍എസ്എസ് യൂനിറ്റിനുള്ള അംഗീകാരം തൃശൂരില്‍ വച്ച് വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കോഴിക്കോട് റീജ്യനിലെ മികച്ച സ്‌കൂള്‍ യൂനിറ്റായും മികച്ച പ്രോഗ്രാം ഓഫിസറായി പി ഷൗക്കത്തലി, സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വോളന്റിയര്‍മാരായി പി ഗാഥ, കെ ഷഹിന്‍ഷ അബ്ദുര്‍റഹ്മാന്‍, വി ഷഹാന ഹാഷ്മി എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top