എന്‍ആര്‍സി പരാമര്‍ശം: മമതയ്‌ക്കെതിരേ കേസ്

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ അസം പോലിസ് കേസെടുത്തു. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്‍ആര്‍സി സംബന്ധിച്ച മമതയുടെ പരാമര്‍ശത്തിനെതിരേ ലഭിച്ച പരാതിയിലാണ് നടപടി.
അസമിലെ 1.80 കോടി ബംഗാളികളെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരടെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 അര്‍ധരാത്രിയാണ് ആദ്യ കരട് പ്രസിദ്ധീകരിച്ചത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബംഗാളികളെ അസമില്‍ നിന്ന് പുറത്താക്കുന്നതിന് എതിര്‍ക്കുന്നതായും മമതാ ബാനര്‍ജി മുന്നറിയിപ്പു നല്‍കിയിരുന്നു. ബംഗാളില്‍ നിന്ന് ആളുകള്‍ അസമിലേക്ക് പോയിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായ തൈലേന്ദ്ര നാഥ് ദാസ് ആണ് മമതയ്‌ക്കെതിരേ പരാതിനല്‍കിയത്.

RELATED STORIES

Share it
Top