'എന്റെ കൂട്ടുകാരനൊരു സുന്ദര ഭവനം' പദ്ധതി നടപ്പാക്കി : എസ്പിസി നിര്‍മിച്ച വീടിന്റെ താക്കോല്‍ മന്ത്രി കൈമാറിപൂച്ചാക്കല്‍: പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം എസ്എന്‍എച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്റ്് പോലിസ് കേഡറ്റ്് (എസ്പിസി) നടപ്പാക്കുന്ന 'എന്റെ കൂട്ടുകാരനൊരു സുന്ദര ഭവനം' പദ്ധതിയുടെ ഭാഗമായി സഹപാടിക്ക്് വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും സമ്മേളന ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. പദ്ധതി നടപ്പാക്കാന്‍ പരിശ്രമിച്ച വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു. എ എം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എറണാകുളം റേഞ്ച്്് ഇന്‍സ്‌പെകടര്‍ ജനറല്‍ പി വിജയന്‍ ഐപിഎസ്് മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ ഭാഗമായി മറ്റൊരു വിദ്യാര്‍ഥിയുടെ വിടിന്റെ പുനരുദ്ധാരണത്തിന് സമാഹരിച്ച ഫണ്ട് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ്് നിര്‍മല ശെല്‍വരാജ് സമര്‍പ്പണം നടത്തി. സംസ്ഥാന കലാ- ശാസ്ത്ര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫിസറായി നിയമിതയായ കെ എസ് ബീന റാണിയെ കെഎസ്ഡിപി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു ആദരിച്ചു. ജില്ലാ പോലിസ് മേധാവി റഫീക്ക് മുഹമ്മദ്, പി കെ ഗോപാലനാചാരി, ജില്ലാ പഞ്ചായത്ത് അംഗം പി എം പ്രമോദ്, മേഘ വേണു, ചേര്‍ത്തല ഡിവൈഎസ്പി വൈ ആര്‍ റെസ്റ്റം, ചേര്‍ത്തല ഡിഇഒ എം ജെ സുനില്‍ തുറവൂര്‍ എഇഒ ഉദയകുമാരി, എസ് രാജേഷ്, അശോക് കുമാര്‍, എ ഡി വിശ്വനാഥന്‍, സി ഡി സദാനന്ദന്‍, ബിബിതോമസ്, ജെ ഷേര്‍ലി സംസാരിച്ചു. പരിപാടികള്‍ തുടങ്ങുന്നതിന് മുന്നോടിയായി എസ്പിസി രണ്ടാം ബാച്ചിന്റ പാസിങ് ഔട്ട്്് പരേഡിന്റ ആഭിവാദ്യം മന്ത്രി സ്വീകരിച്ചു.

RELATED STORIES

Share it
Top