എന്താണ് ഫോര്‍മാലിന്‍?

ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീരഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാതെയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടാവാതെ സൂക്ഷിക്കാനാവും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്.
കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ചെറിയ അളവില്‍ ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം ഉള്ളില്‍ ചെന്നാല്‍ അവയവങ്ങളെ ബാധിച്ച് കാന്‍സര്‍പോലുള്ള മാരകമായ അസുഖങ്ങളുണ്ടാക്കും.

RELATED STORIES

Share it
Top