എത്ര വോട്ടിങ് യന്ത്രം വേണമെന്ന് അറിയില്ലെന്ന് തിര. കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വിവി പാറ്റുകളുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പക്കലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
പൂനെ സ്വദേശി വിഹാര്‍ ദുര്‍വാണ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താന്‍ എത്രമാത്രം വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുകളും ആവശ്യമാണെന്നാണ് അപേക്ഷയില്‍ ആരാഞ്ഞത്.
എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കൈവശമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി മധുസൂദനന്‍ ഗുപ്ത പറഞ്ഞത്.
ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 ലക്ഷം അധികം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കും സമാനമായ വിവിപാറ്റ് യന്ത്രങ്ങള്‍ക്കുമായി 4,500 കോടിയോളം രൂപ ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top