എണ്ണുന്ന ജീവികള്‍

തവളകള്‍ക്ക് പരസ്പരം സന്ദേശമയക്കുന്നതിന് ഒരു ക്രമമുണ്ട്. തവളക്കരച്ചിലിനു ക്രമവും താളവുമുണ്ടെന്ന് ജീവശാസ്ത്രജ്ഞന്‍മാര്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. മധ്യ അമേരിക്കയിലെ ഒരിനം തവളകള്‍ ആറ്, ഏഴ് എന്ന കണക്കിലാണ് ശബ്ദമുണ്ടാക്കുക. സമീപത്തുള്ള മറ്റു തവളകള്‍ അതിനനുസരിച്ച് പ്രതികരിക്കുന്നു. മിക്കവാറും എല്ലാ ജീവജാലങ്ങള്‍ക്കും എണ്ണമറിയാനും വസ്തുക്കളുടെ അളവു മനസ്സിലാക്കാനും ശേഷിയുണ്ടെന്നാണു സമീപകാലത്തു നടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. 60ല്‍ താഴെയാണ് 40 എന്നു തിരിച്ചറിയുന്ന ജീവികളുണ്ട്. ഉദാഹരണത്തിന് എട്ടുകാലികള്‍. അവ ശലഭങ്ങളെയും മറ്റു പ്രാണികളെയും കെണിയില്‍പ്പെടുത്തി വലയുടെ സംരക്ഷിതമായ ഒരു ഭാഗത്ത് സൂക്ഷിച്ചുവയ്ക്കുകയാണു ചെയ്യുക. അവയിലൊന്നു നീക്കംചെയ്താല്‍ എട്ടുകാലികള്‍ക്കു മനസ്സിലാവുന്നു. ചെറുമീനുകള്‍ക്ക് എണ്ണം കൂടുതലുള്ള സംഘത്തോടൊപ്പം നീന്താനാണു കൂടുതല്‍ താല്‍പര്യം. എണ്ണാനുള്ള കഴിവ് എല്ലാ ജീവികള്‍ക്കും നൈസര്‍ഗികമായി ലഭിക്കുന്നതു തന്നെ. 70,000 വര്‍ഷം പഴക്കമുള്ള മൃഗങ്ങളുടെ എല്ലുകളില്‍ കാണുന്ന മുറിവിന്റെ പാടുകള്‍ കൃത്യമായ അകലവും എണ്ണവും പാലിക്കുന്നതായി കണ്ടിട്ടുണ്ട്. ഹൈനകള്‍ കൂട്ടമായി സഞ്ചരിക്കുകയും ഇരതേടുന്നതില്‍ തങ്ങളുമായി മല്‍സരിക്കുന്ന മറ്റു ഹൈനക്കൂട്ടങ്ങളുടെ വലുപ്പം നോക്കി പ്രതികരിക്കുകയും ചെയ്യുന്നു. എണ്ണാനുള്ള ശേഷി നമുക്കു മാത്രമേയുള്ളൂ എന്ന ധാരണ 20ാം നൂറ്റാണ്ടിന്റെ പാതിയായതോടെ തെറ്റാണെന്നു തെളിഞ്ഞു.

RELATED STORIES

Share it
Top