എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

കാഞ്ഞങ്ങാട്:എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന്് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ജോണ്‍ ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സി മാത്യു, കെ ഭൂപേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ അണിയറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടനം സമ്മേളനത്തില്‍ പി കരുണാകരന്‍ എംപി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് സി കുഞ്ഞിക്കണ്ണന്‍ സംബന്ധിക്കും.
1972ല്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ച ആരോഗ്യകേന്ദ്രം പിന്നീട് പ്രാഥമികആരോഗ്യകേന്ദ്രം ആയി ഉയര്‍ത്തുകയും 2010 ആഗസ്തില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 2015 പഞ്ചായത്ത് എന്‍എച്ച്‌ഐയുടെ സഹായത്തോടെ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി. 107 കോളനികളിലെ ആളുകള്‍ അടക്കം മൂന്നരലക്ഷത്തോളം ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ഈ ആശുപത്രി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം യാത്രാസൗകര്യം ഇല്ലാത്തതാണ്. എന്നിട്ടും ദിവസേന ഇരുന്നൂറില്‍ കൂടുതല്‍ രോഗികള്‍ ഈ ആശുപത്രിയിലേക്ക് എത്താറുണ്ട്. പ്രാഥമികആരോഗ്യകേന്ദ്രം ആയി പ്രഖ്യാപിച്ചിരിക്കുന്നു ഈ ആശുപത്രിക്ക് 1.8 ഭൂമി സ്വന്തമായുണ്ട്. ഈ ഭൂമി ഉപയോഗപ്പെടുത്തി കിടത്തിച്ചികില്‍സയ്ക്കുള്ള കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

RELATED STORIES

Share it
Top