എണ്ണക്കപ്പല്‍ അപകടം: ഏഷ്യയിലെ മല്‍സ്യസമ്പത്തിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്‌

ബെയ്ജിങ്: ഈസ്റ്റ് ചൈനാ കടലിലുണ്ടായ ഇറാനിയന്‍ എണ്ണക്കപ്പല്‍ അപകടം ഏഷ്യയിലെ മല്‍സ്യമേഖലയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
ഇറാനിയന്‍ എണ്ണക്കപ്പലില്‍ നിന്ന് 1,11,000 മെട്രിക് ടണ്‍ എണ്ണയാണ് കടലില്‍ ഒഴുകിയത്. ഇത് ലോകത്തിലെ ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണെന്നാണ് കരുതപ്പെടുന്നത്. എണ്ണ ഒഴുകി കടല്‍ മലിനമായിരിക്കുകയാണ്. ഇത് ഏഷ്യയിലെ മല്‍സ്യമേഖലയ്ക്ക് തിരിച്ചടിയാവും. കടലില്‍ ഒഴുകിയ ക്രൂഡ് ഓയില്‍ ബാഷ്പീകരിച്ചോ വിഘടിപ്പിച്ചോ മാത്രമേ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. ക്രൂഡ് ഓയിലില്‍ നിന്നുള്ള വിഷാംശം കടലില്‍ താഴുമെന്നും വിദഗ്ധര്‍ പറയുന്നു. എണ്ണക്കപ്പല്‍ അപകടം നടന്ന സ്ഥലത്ത് ഞണ്ട്, കണവ, അയല തുടങ്ങി അഞ്ചു ദശലക്ഷം കടല്‍ വിഭവങ്ങളാണ് ലഭിക്കാറുള്ളത്.
നാവികസേനാ കപ്പലുകള്‍ അപകടം നടന്ന സ്ഥലത്തിനു നാലുമുതല്‍ അഞ്ചു മൈല്‍ വരെ ദൂരത്തുനിന്നു ശേഖരിച്ച മല്‍സ്യ സാംപിളുകളില്‍ ഹൈഡ്രോ കാര്‍ബണ്‍ കണ്ടെത്തിയതായി ബെയ്ജിങ് അധികൃതര്‍ അറിയിച്ചു. പരിശോധന 90 മൈല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


RELATED STORIES

Share it
Top