എഡ്ഡിപിഐ ധര്‍ണ നാളെ

കോഴിക്കോട്: മുന്നോക്ക ജാതി സംവരണം ഭരണഘടന വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ്ണ പ്രീണനം അവസാനിപ്പിക്കുക, 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എസ്ഡിപിഐ നാളെ കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10ന് എരഞ്ഞിപാലത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് സിവില്‍ സ്റ്റേഷനു മുന്നില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന ധര്‍ണ  സംസ്ഥാന ജനറല്‍ സിക്രട്ടറി എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top