എഡിജിപിയുടെ മകള്‍ മര്‍ദിച്ചത് ശരിവച്ച് മെഡിക്കല്‍ റിപോര്‍ട്ട്: ഡ്രൈവറുടെ കശേരുക്കള്‍ക്ക് ക്ഷതം

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി സത്യമാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ റിപോര്‍ട്ട്.കഴുത്തിനു പിന്നിലുള്ള നട്ടല്ലിലെ കശേരുകള്‍ക്ക് ക്ഷതമേറ്
ിട്ടുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.ഇത് ശരിയായി വരാന്‍ രണ്ടാഴ്ചയോളം സമയം എടുക്കുമെന്നാണ് പറയുന്നത്. അതേസമയം, പരാതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാനും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ഹാജരാക്കാനും മുഖ്യമന്ത്രി ഡിജിപിയോട് നിര്‍ദേശിച്ചു. സംഭവം അതീവ ഗുരുതരമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മേലുദ്യോഗസ്ഥാരായാലും നിയമത്തിന് അതീതരല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ബറ്റാലിയന്‍ എഡിജിപിയായ സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കറിനാണ് കഴിഞ്ഞദിവസം മര്‍ദനമേറ്റത്. ഗവാസ്‌കര്‍ പേരൂര്‍ക്കട ജില്ലാ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. എഡിജിപിയുടെ മകള്‍ക്കെതിരേ മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ നടക്കാനായി എഡിജിപിയുടെ ഭാര്യയെയും മകള്‍ സ്‌നിക്തയെയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. തലേദിവസം സ്‌നിക്തയുടെ കായിക ക്ഷമതാ വിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്‌നിക്ത അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കനകക്കുന്നില്‍ വച്ചും സ്‌നിക്ത അസഭ്യം പറയല്‍ തുടര്‍ന്നു. ഇതിനെ ഗവാസ്‌കര്‍ എതിര്‍ക്കുകയും ഇനിയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കാന്‍ കഴിയില്ലെന്നു പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്‌നിക്ത വണ്ടിയില്‍ നിന്ന് ഇറങ്ങി ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം നല്‍കിയില്ല. വാഹനത്തിനടുത്തേക്ക് വീണ്ടും തിരിച്ചെത്തിയ സ്‌നിക്ത മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയുമായിരുന്നു. എഡിജിപിയുടെ മകളെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top