എഡിജിപിയുടെ മകളുടെ പേരിലുള്ള കേസില്‍ ഇടപെട്ടിട്ടില്ല: ഡിജിപി

എടപ്പാള്‍: എഡിജിപിയുടെ മകള്‍ പോലിസ് ഡ്രൈവറെ തല്ലിയ കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തവനൂര്‍ കടകശ്ശേരിയില്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ എസ്പിസി യൂനിറ്റിന്റെ ടെലിഫിലിം ഉദ്ഘാടനത്തിനെത്തിയ ഡിജിപി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കേസിന്റെ അന്വേഷണം പ്രത്യേകാന്വേഷണസംഘം കുറ്റമറ്റരീതിയില്‍ നടത്തിവരുന്നതായാണറിയുന്നത്. ശരിയായ ദിശയില്‍ അന്വേഷണം നടക്കുന്നതിനിടെ താന്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ല. ഒരു സംഭവം നടന്നാല്‍ അതിലെ പ്രതികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന വാദത്തില്‍ അര്‍ഥമില്ലെന്നും സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി വേണ്ട നടപടി കൈക്കൊള്ളുന്നതില്‍ പോലിസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടാവില്ലെന്നും ഡിജിപി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

RELATED STORIES

Share it
Top