എഡിജിപിയും മുന്‍ ഡിജിപിയും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

ചേര്‍ത്തല: എഡിജിപി ശ്രീലേഖ ഐപിഎസും, റിട്ടേര്‍ഡ് ഡിജിപി ഹൊര്‍മീസ് തരകനും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു . ഇന്നലെ വൈകിട്ട്  7 45 ഓടെ ദേശീയ പാതയില്‍ ചേര്‍ത്തല പോലിസ് സ്റ്റേഷന്റെ മുന്‍വശത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരു ശ്രീലേഖ ഐ പി എസിന്റെ വാഹനം എതിര്‍ദിശയില്‍ നിന്നു വന്ന വാഹനം ഇടി്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ എഡിജിപിയ്ക്കും ഹൊര്‍മീസ് തരകനും  കൈയുകള്‍ക്ക് ചെറിയ പരുക്കുണ്ട്. കാറ് ഭാഗികമായി തകര്‍ന്നുട്ടുണ്ട്.  ഇരുവരും ഡിവൈഎസ്പിയുടെ വാഹനത്തില്‍  ഹൊര്‍മീസ് തരകന്റെ ഉളവൈപ്പിലെ വസതിയിലേയ്ക്ക് പോയി.

RELATED STORIES

Share it
Top