എട്ട് മാസം പ്രായമായ കുഞ്ഞ് ഓട്ടോയില്‍ കാറിടിച്ച് തെറിച്ചുവീണു മരിച്ചു

ഉദുമ: ഓട്ടോയില്‍ കാറിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കൈയില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണു മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ്-ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പാലക്കുന്ന് ജങ്ഷനിലാണ് അപകടം.
കാര്‍ യൂടേണ്‍ എടുത്തപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കൈയില്‍ നിന്നു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ഓട്ടോ യാത്രക്കാരായ ആയിശ (45), ഫാത്തിമ (10) എന്നിവര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top