എട്ട് തുടര്‍ ഏകദിന പരമ്പര ജയിച്ച് ഇന്ത്യ, മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ്


ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേട്ടത്തിലൂടെ ഏകദിനത്തില്‍ തുടര്‍ച്ചയായ എട്ടാം പരമ്പര നേട്ടമാണ് ഇന്ത്യ ആഘോഷിച്ചത്. ശ്രീലങ്കയെ 3-0ന് തോല്‍പ്പിച്ച് ഏകദിന പരമ്പര നേട്ടം തുടങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെയും ശ്രീലങ്കയെയും വെസ്റ്റ് ഇന്‍ഡീസിനെയും രണ്ട് തവണ വീഴ്ത്തിയപ്പോള്‍ ആസ്‌ത്രേലിയയെ ഒരു തവണയും മുട്ടുകുത്തിച്ചു.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ തുടര്‍ വിജയമാണിത്. 1980-1988 കാലഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം നേടിയ തുടര്‍ച്ചയായ 14 ഏകദിന പരമ്പരയുടെ റെക്കോഡാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

മറ്റ് ചില കണക്കുകള്‍
1, ഈ വര്‍ഷം ഇന്ത്യ കളിച്ച 29 മല്‍സരത്തില്‍ 21 ലും ഇന്ത്യ ജയിച്ചു.
2, ശിഖര്‍ ധവാന്‍ 12ാം സെഞ്ച്വറി അക്കൗണ്ടിലാക്കിയതിന് പിന്നാലെ 4000 ഏകദിന റണ്‍സും പിന്നിട്ടു. 95 ഇന്നിങ്‌സുകളില്‍ നിന്ന് 4000 റണ്‍സ് നേടിയ ധവാനേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍ വിരാട് കോഹ്‌ലിയാണ്. 93 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ നേട്ടം.

RELATED STORIES

Share it
Top