എട്ട് ഇന്ത്യന്‍ നാവികര്‍ യുഎഇ തീരത്ത് കുടുങ്ങിക്കിടക്കുന്നു

ദുബയ്: എട്ട് ഇന്ത്യന്‍ നാവികര്‍ ഒമ്പതു മാസത്തോളമായി യുഎഇ തീരത്ത് കുടുങ്ങിക്കിടക്കുന്നതായി വിവരം. പാനമ പതാകയേന്തിയ കപ്പല്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദുബയ് തീരത്തെത്തിയത്. ശമ്പളവും ഭക്ഷണവും ഇന്ധനവും നല്‍കാതെ കമ്പനി അധികൃതര്‍ തങ്ങളെ കപ്പലില്‍ ഉപേക്ഷിക്കുക—യായിരുന്നുവെന്നു നാവികര്‍ അറിയിച്ചു. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. കപ്പല്‍ ദുബയിലെത്തിയതിനു ശേഷം ഒരു മാസത്തെ വേതനം മാത്രമാണു തങ്ങള്‍ക്കു നല്‍കിയതെന്നും നാവികര്‍ പറഞ്ഞു.
യുഎഇ വിസയില്ലാത്തതിനാല്‍ ഇവര്‍ക്ക് അത്യാവശ്യത്തിനു പോലും പുറത്തിറങ്ങാന്‍ കഴിയില്ല. കപ്പലിലെ എല്ലാ സുരക്ഷാ ഉപകരണങ്ങളുടെയും കാലാവധി കഴിഞ്ഞെന്നും നാവികര്‍ പറയുന്നു.
അതേസമയം വ്യാഴാഴ്ചയ്ക്കകം നാവികരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യുഎഇയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നു കപ്പല്‍ ഉടമകള്‍ക്ക് യുഎഇ ട്രാസ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top