എട്ടു വയസ്സുകാരിയുടെ കൊല: പോലിസുകാരന്‍ കുട്ടിയെ മയക്കുമരുന്ന് നല്‍കി ഒളിപ്പിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കത്തുവയില്‍ പോലിസുകാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടു വയസ്സുകാരി ആസിഫാ ബാനുവിനെ പ്രതികള്‍ ഒരാഴ്ചയോളം മയക്കുമരുന്ന് നല്‍കി ഒളിപ്പിച്ചതായി വെളിപ്പെടുത്തല്‍.
ആദ്യം നാടന്‍ മയക്കുമരുന്നും പിന്നീട് മരുന്നുകടയില്‍ നിന്ന് വാങ്ങിയ മയക്കുമരുന്നും ഉപയോഗിച്ച് പോലിസുകാര്‍ കുട്ടിയെ ബോധം കെടുത്തുകയായിരുന്നു. നിലവിളി പുറത്തുവരാതിരിക്കാനാണ്  കുട്ടിയെ മയക്കിക്കിടത്തിയതെന്ന് പ്രതി സമ്മതിച്ചതായും ഒരു പോലിസ് ഉദ്യോഗസ്ഥനെ അധികരിച്ച് ഗ്രേറ്റര്‍ കശ്മീര്‍ റിപോര്‍ട്ട് ചെയ്തു.
ആദ്യം ജമ്മു-കശ്മീര്‍ പോലിസ് അന്വേഷിച്ച കേസ് പോലിസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. ഇതിനു ശേഷമാണ് പ്രതികളായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍ എന്നീ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരെ പിടികൂടിയത്. മുഖ്യ പ്രതിയായ ദീപക് എന്ന പോലിസുകാരനു ബാലികയെ തട്ടിക്കൊണ്ടുപോയതിലും ബലാല്‍സംഗം ചെയ്തതിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top