എട്ടു കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണികള്‍ പിടിയില്‍

കാളികാവ്: നീലാഞ്ചേരി കുണ്ടിലാംപാടത്തു നിന്നും അന്ത ര്‍സംസ്ഥാന കഞ്ചാവ് കടത്ത് മാഫിയയിലെ പ്രധാന കണ്ണികളായ കണ്ണികളായ രണ്ടു പേര്‍ പിടിയില്‍. പാലക്കാട് അഗളി കല്‍ കണ്ട് വില്‍സണ്‍ (18), പാലക്കാട് അഗളി പാക്കുളം വിമല്‍ (18) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ ക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം കരുവാരകുണ്ട്  എസ്‌ഐ ജ്യോ തീന്ദ്രകുമാറിന്റെ നേതൃത്വത്തി ല്‍  കരുവാരകുണ്ട് പെരിന്തല്‍മണ്ണ ഷാഡോ പോലീസും ചേര്‍ന്നുള്ള സംയുക്ത നീക്കത്തില്‍ എട്ട് കിലോ കഞ്ചാവുമായി പ്രതികള്‍ പിടിയിലാവുന്നത്.
പ്രതികള്‍ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ,മേലാറ്റൂര്‍, കരുവാരകുണ്ട് ,പാണ്ടിക്കാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലുള്ള ചില്ലറ കഞ്ചാവ് കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള കഞ്ചാവ്  മോട്ടോര്‍ സൈക്കിളില്‍ കൊണ്ട് വരുമ്പോഴാണ് നീലാഞ്ചേരി കുണ്ടിലാം പാടം എന്ന സ്ഥലത്തുവെച്ച് പിടിയിലായത്.   പിടിച്ചെടുത്ത കഞ്ചാവിന് ഒരു കിലോക്ക് കേരളത്തില്‍ മൊത്ത വിപണിയില്‍ 25000 മുതല്‍ 30000വും ചില്ലറ വിപണിയില്‍ 70,000 മുതല്‍ 75,000രൂപയും വില വരും. കഞ്ചാവ് ആന്ധ്രയില്‍ നിന്നും കോയമ്പത്തൂര്‍ പഴനി വഴിയാണ് കേരളത്തിലേക്ക് കടത്തുന്നത്. മലപ്പുറത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചില്ലറ വില്‍പന പൊടിപൊടിക്കുന്നത്.ഒരു കിലോ കഞ്ചാവ് 140 മുതല്‍ 150 വരെ ചെറുപാക്കറ്റുകളാക്കി ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപ യാണ് ഈടാക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് കഞ്ചാവിന് അടിമകളായി മാറുന്നത്.  കഴിഞ ഡിസംബറില്‍ പാന്‍ ത്‌റ, ഇരിങ്ങാട്ടിരി ,പാലക്കല്‍ വെട്ട എന്നിവിടങ്ങളില്‍ നിന്നായി കിലോകണക്കിന് കഞ്ചാവാണ്  മലയോര മേഘലയില്‍ നിന്ന് കരുവാരകുണ്ട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കഞ്ചാവ് വേട്ടയില്‍ കരുവാരകുണ്ട് മേഘലയിലെ യുവാക്കള്‍ പോലീസിന് നല്ല പിന്തുണയാണ് നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ അവരെ അഭിനന്ദിക്കുന്നതായും പോലീസ് പറഞ്ഞു

RELATED STORIES

Share it
Top