എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പാപ്പാന്‍ അറസ്റ്റില്‍

ചാവക്കാട്: എട്ടു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആന പാപ്പാന്‍ അറസ്റ്റില്‍.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ വലിയകത്തു വീട്ടില്‍ റാഷിദി (20)നെയാണു ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ വി മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ റഷീദ്, നസല്‍ എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവായ കുട്ടിയെ അമ്മ വീട്ടുജോലിക്ക് പോയ സമയത്ത് സ്ഥിരമായി വീട്ടില്‍ എത്തി പീഡിപ്പിക്കുകയായിരുന്നു.
സ്‌കൂളിലെ അധ്യാപികമാരോട് കുട്ടി വിവരം പറഞ്ഞതോടെയാണു പീഡനകഥ പുറത്തുവന്നത്. ഇതോടെ പ്രതി ഒളിവില്‍ പ്പോയി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിന്നാണു പിടികൂടിയത്. ഇവിടെ ആന പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top