എട്ടുവയസ്സുകാരന്റെ മരണം; ഇന്ത്യന്‍ നയതന്ത്രജ്ഞനെ പാകിസ്താന്‍ വിളിപ്പിച്ചു

ഇസ്്‌ലാമാബാദ്: നിയന്ത്രണ രേഖയില്‍ എട്ടുവയസ്സുകാരന്‍ അയിന്‍ സാഹിദ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ പാകിസ്താന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫൈസല്‍ വിളിപ്പിച്ചു. അതിര്‍ത്തി പ്രദേശമായ ഖുറൈട്ടയില്‍ പ്രകോപനം കൂടാതെയാണ് ഇന്ത്യ വെടിവച്ചതെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും പാകിസ്താന്‍ ആരോപിച്ചു.
ഈ വര്‍ഷം 335 തവണ നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 65 പേര്‍ക്ക് പരിക്കേറ്റതായും പാക് ഡയറക്ടര്‍ ജനറല്‍ ആരോപിച്ചു. 2017 മുതല്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. 2003ലെ വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ ബഹുമാനിക്കണമെന്നും തുടര്‍ച്ചയായുള്ള കരാര്‍ ലംഘനം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്താല്‍ പ്രദേശത്തെ സമാധാനവും സുരക്ഷയും താറുമാറായിരിക്കുകയാണ്. യുഎന്‍ രക്ഷാ സമിതിയുടെ നിരീക്ഷകര്‍ക്ക് ഇന്ത്യയില്‍ പ്രവേശനം അനുവദിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പാക് സൈന്യത്തിന്റെ വെടിവയ്്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ ആക്രമണം തള്ളുകയാണുണ്ടായത്.

RELATED STORIES

Share it
Top