നാലുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു;21കാരന്‍ കസറ്റഡിയില്‍

ഇന്‍ഡോര്‍: നാലുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു നാലുമാസം പ്രായമായ പെണ്‍കുഞ്ഞിനെ 21 കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ബലൂണ്‍ വില്‍പ്പനക്കാരാണ് കുഞ്ഞിന്റെ രക്ഷിതാക്കള്‍. തെരുവില്‍ പതിവായി അന്തിയുറങ്ങുന്ന ഇവരുടെ സമീപത്തു നിന്ന് പുലര്‍ച്ചെ സുനില്‍ ഭീല്‍  എന്ന 21 കാരന്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. പിന്നീട് രക്ഷിതാക്കള്‍ ഉറങ്ങിക്കിടന്നതിന്റെ 50 മീറ്റര്‍ അകലെയുള്ള കടയ്ക്ക് സമീപത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം ഇയാള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു.
കട തുറക്കാനെത്തിയ ആളാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളിലും തലയിലും മുറിവുകളുണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത് സുനില്‍ ആണെന്ന് വ്യക്തമായത്.

RELATED STORIES

Share it
Top