എട്ടുദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കട്ടപ്പന: കട്ടപ്പനയില്‍ എട്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.കട്ടപ്പന മുരിക്കാട്ടുകുടി സ്വദേശിനി സന്ധ്യയാണ് അറസ്റ്റിലായത്. എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ സന്ധ്യ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു-സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top