എട്ടാമതു നാടക ഒളിംപിക്‌സിന് ആതിഥ്യമരുളാന്‍ കേരളവും

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ നാടകോല്‍സവമായ തിയേറ്റര്‍ ഒളിംപിക്‌സിന്റെ എട്ടാമത് അധ്യായത്തിന് ഇന്ത്യ വേദിയാവുമ്പോള്‍ ആതിഥ്യ—മരുളുന്ന നഗരങ്ങളിലൊന്നാവാന്‍ തിരുവനന്തപുരവും. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷനല്‍ സ്്കൂള്‍ ഓഫ് ഡ്രാമയും കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റും സംയുക്തമായാണ് എട്ടാമത് തിേയറ്റര്‍ ഒളിംപിക്‌സ് സംഘടിപ്പിക്കുന്നത്.
22 മുതല്‍ ടാഗോര്‍ തിയേറ്ററില്‍ വൈകീട്ട് 6.30 മുതലാണു നാടകാവതരണം. പ്രവേശനം സൗജന്യമായിരിക്കും. കലാകാരന്‍മാരുമായി സംവദിക്കാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നു നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അസോസിയേറ്റ് പ്രഫ. അമിതേഷ് ഗ്രോവര്‍ പറഞ്ഞു. 30 രാജ്യങ്ങളാണു നാടകോല്‍സവത്തിന്റെ ഭാഗമാവുന്നത്.

RELATED STORIES

Share it
Top