എട്ടരലക്ഷം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചു

നെടുമ്പാശ്ശേരി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതല വഹിക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടരലക്ഷം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള 344 സിഐഎസ്എഫ് യൂനിറ്റുകളിലും മറ്റ് പൊതുകേന്ദ്രങ്ങളിലും ‘വന്‍ മഹോത്സവ് 2018’ പദ്ധതിയുടെ ഭാഗമായി ഫല, അലങ്കാര വൃക്ഷതൈകളാണ് നട്ട്പിടിപ്പിക്കുന്നത്. തുരുത്തിശ്ശേരി ഗവ.എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച വൃക്ഷതൈ നടീല്‍ കൊച്ചി വിമാനത്താവള സിഐഎസ്എഫ് കമാന്‍ഡന്റ് ഗെന്‍ശ്യാം പാണ്ടെ സന്ദേശം ഉദ്ഘാടനം ചെയ്തു. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഭാനുഷ മനോജ്, വൈഗ മഹേഷ് എന്നിവരും തൈകള്‍ നട്ടു. ഡപ്യൂട്ടി കമാന്‍ഡന്റ് അഭിഷേക് യാദവ് സന്ദേശം നല്‍കി. വാര്‍ഡ് മെംബര്‍ വിജി സുരേഷ്, എസ് കെ മിശ്ര, ഹെഡ്മിസ്ട്രസ് സി വി വത്സ, സ്റ്റാഫ് സെക്രട്ടറി എന്‍ കെ മഹേശ്വരി, വി കെ മനോജ് സംസാരിച്ചു.

RELATED STORIES

Share it
Top