എടിപി ടെന്നിസ്: രാംകുമാര്‍ രാമനാഥന്‍ ഫൈനലില്‍


ന്യൂപോര്‍ട്ട് : എടിപി ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍  ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന്‍ അമേരിക്കയുടെ സ്റ്റീവ് ജേണ്‍സനോടേറ്റുമുട്ടും. ഏഴ് വര്‍ഷത്തിനിടക്ക് എടിപി (അസ്സോസിയേഷന്‍ ഓഫ് ടെന്നീസ് ടൂര്‍ണമെന്റ്) ടൂര്‍ണമെന്റ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് 23കാരനായ രാംകുമാര്‍. ഇതിനു മുമ്പ് 2011ല്‍ ജോഹന്നാസ്ബര്‍ഗില്‍ വെച്ചു നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സോംദേവ് നാരായണനായിരുന്നു അവസാനമായി എടിപി ഫൈനലിലെത്തിയ ഇന്ത്യക്കാരന്‍.ശനിയാഴ്ച നടന്ന സെമിഫൈനലില്‍ അമേരിക്കയുടെ ടിം മെക്‌സിയെ  6-4,7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു ചെന്നൈ സ്വദേശിയായ രാംകുമാര്‍ രാമനാഥന്റെ ഫൈനല്‍ പ്രവേശനം.

RELATED STORIES

Share it
Top