എടിഎമ്മിലെ 12.38 ലക്ഷം രൂപ എലികള്‍ നശിപ്പിച്ചു

ഗുവാഹത്തി: എടിഎമ്മിനുള്ളില്‍ കയറിയ ചുണ്ടെലികള്‍ കരണ്ടു നശിപ്പിച്ചത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലെ എസ്ബിഐയുടെ എടിഎമ്മിലെ നോട്ടുകളാണ് എലികള്‍ നശിപ്പിച്ചത്. ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനി മെയ് 19നാണു 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. തുടര്‍ന്നു മെയ് 20ന് എടിഎം പ്രവര്‍ത്തനരഹിതമായതിനാല്‍ അടച്ചിടുകയായിരുന്നു. പിന്നീടു ജൂണ്‍ 11നാണു കമ്പനി വീണ്ടും എടിഎം തുറന്നത്. അപ്പോഴാണ് 29.48 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ 12.38 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചതായി കണ്ടെത്തിയത്. എലികള്‍ നശിപ്പിച്ചതില്‍ അധികവും 500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ്.

RELATED STORIES

Share it
Top