എടിഎം സെര്‍വര്‍ മുറി പൂട്ടാതെ പോയത് പോലിസിന് പൊല്ലാപ്പായിവിഴിഞ്ഞം: എടിഎം കൗണ്ടറിന്റെ സര്‍വര്‍ സൂക്ഷിച്ചിരുന്ന മുറി തുറന്ന ജീവനക്കാര്‍ കതക് പൂട്ടാതെ മടങ്ങിയത് പോലിസിന് പൊല്ലാപ്പായി.  വാതില്‍ തുറന്ന് കിടന്നതോടെ മോഷണശ്രമം നടന്നതായ വാര്‍ത്ത പരന്നു. തുടര്‍ന്ന് കാവല്‍ ഏര്‍പ്പെടുത്തിയ കോവളം പോലിസിന്റെ ഒരു രാത്രിയിലെ ഉറക്കം നഷ്ടമായി. കോവളം ഉപാസന ഹോസ്പിറ്റലിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് സംഭവം. കൗണ്ടര്‍ പ്രവര്‍ത്തന സജ്ജമാക്കേണ്ട ബാറ്ററി, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ കതകാണ് ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ അലക്ഷ്യമായി തുറന്നിട്ടത്. രാത്രി ഒന്നരയോടെ പട്രോളിംഗിന് പോയ പോലിസ് സംഘം കൗണ്ടറിന് പുറകിലെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. പരിശോധനയില്‍ കുത്തിപ്പൊളിച്ചതിന്റെ ലക്ഷണം കണ്ടതോടെ മോഷണശ്രമം ഉറപ്പിക്കുകയായിരുന്നു. വിഴിഞ്ഞം സിഐ ഷിബു കോവളം എസ്‌ഐ അജയകുമാര്‍ എന്നിവരെത്തി വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകള്‍ നഷ്ടപ്പെടരുതെന്ന് കരുതി പോലിസ് കാവലും ഏര്‍പ്പെടുത്തി. മോഷണശ്രമം ഉറപ്പിച്ച പോലിസ് വിവിധ ഏജന്‍സികളെയും കാത്ത് ഇന്നലെ ഉച്ചവരെയിരുന്നു. ഉച്ചക്കെത്തിയ കൗണ്ടര്‍മെഷീനില്‍ പണം നിറക്കുന്ന ഏജന്‍സി അധികൃതരാണ് അബദ്ധം പിണഞ്ഞ കാര്യം പോലിസിനെ അറിയിച്ചത്. ക്ലീനിംഗ്, മെയിന്റനന്‍സ്, പണം നിറക്കല്‍, വൈദ്യുതി എന്നിങ്ങനെയുള്ളവയുടെ ചുമതല വിവിധ ഏജന്‍സികള്‍ക്കാണ് നല്‍കിയിരുന്നത്. ഉപകരണമുറിയുടെ താക്കോല്‍ നഷ്ടമായതോടെ സ്‌ക്രൂ െ്രെഡവര്‍ ഉപയോഗിച്ച് വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച ജീവനക്കാര്‍ക്ക് തിരികെ പൂട്ടാന്‍ കഴിഞ്ഞില്ല. സംഭവം പോലിസിനെ അറിയിക്കാത്ത എടിഎം ജീവനക്കാര്‍ പണം നിറക്കുന്ന സംഘത്തെ വിവരം ധരിപ്പിച്ച് മടങ്ങി. ഇതാണ് പ്രശ്‌നത്തിന് വഴിതെളിച്ചത്.

RELATED STORIES

Share it
Top