എടിഎം മെഷിന്‍ മൂത്രമൊഴിച്ച് നശിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒലവക്കോട്, ഗായത്രി ഓഡിറ്റോറിയത്തിന് മുന്‍വശത്തുള്ള എടിഎം മെഷിന്‍ മൂത്രമൊഴിച്ച് കേടുവരുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍, പാലക്കാട്, കാടാങ്കോട്, കരിങ്കരപ്പുള്ളി ദീപ്തത്തില്‍ ദിനു (19) നെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്. ഈ മാസം 1ന് പുലര്‍ച്ചെയാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. എടിഎം മെഷിന്‍ പ്രവൃത്തനരഹിതമായതിനെത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചതില്‍ എന്തോ ദ്രാവകം മെഷിനകത്തേക്ക് ഒഴിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സിസിടിവി കാമറ പരിശോധിച്ചതില്‍ യുവാവ് മെഷിന്റെ കാഷ് വിത്ത് ഡ്രോണ്‍ വിന്‍ഡോവിലൂടെ മെഷിനകത്തേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യം കണ്ടത്. അവസാനം പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ 200 രൂപ പിന്‍വലിച്ചതായി മനസ്സിലായത് , അതില്‍ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസില്‍ പരാതി നല്‍കുകയും പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണപ്പുള്ളിക്കാവിനു സമീപത്തു നിന്നും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതി  ഒലവക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് പോകുംവഴിയാണ് ഈ പ്രവൃത്തി ചെയ്തത്. മൂത്രം അകത്തുചെന്ന എടിഎം മെഷിന്റെ മദര്‍ ബോര്‍ഡിന് കേടുപറ്റുകയും മെഷിന്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇപ്പോള്‍ എടിഎം കൗണ്ടര്‍ പൂട്ടിയിട്ടിരിക്കുകയാണ്. പ്രതിക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്.

RELATED STORIES

Share it
Top