എടിഎം പ്രതിസന്ധി: ഇന്ന് പരിഹരമാവും- എസ്ബിഐ മേധാവി

ന്യൂഡല്‍ഹി: നോട്ട് ക്ഷാമം ഇന്നത്തോടെ പരിഹരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ്‌കുമാര്‍. എടിഎമ്മുകളില്‍ ആവശ്യമായ പണമില്ലാത്തതിനെ തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതിനെ തുടര്‍ന്ന്്  ചില സംസ്ഥാനങ്ങളില്‍ നേരിടുന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് എസ്ബിഐ മേധാവി അറിയിച്ചത്.
ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ എടിഎമ്മുകളില്‍ പണം ഇല്ലാത്തത് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ ചെറുകിട പട്ടണങ്ങളില്‍ പിഒഎസ് മെഷീനില്‍നിന്ന് 2000 രൂപവരെ പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്നും എസ്ബിഐ. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നോട്ട് ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നാണ് നടപടി.
പിഒഎസ് മെഷീനില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക നഗരത്തിലെ ചില്ലറ വില്‍പനശാലകളിലെ പിഒഎസ് മെഷീനുകളില്‍ നിന്ന് ഒരു കാര്‍ഡില്‍ ഒരു ദിവസം 1000 രൂപയും ചെറിയ പട്ടണങ്ങളില്‍ 2000 രൂപയുമാണെന്ന് ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എസ്ബിഐക്ക് മൊത്തം 6.08 ലക്ഷം പിഒഎസ് മെഷീനുകളാണുള്ളത്. ഇതില്‍ 4.78 ലക്ഷം എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

RELATED STORIES

Share it
Top