എടിഎം തല്ലിത്തകര്‍ത്തു

കൊച്ചി: തേവര സേക്രട് ഹാര്‍ട്ട് കോളജിനടുത്തുള്ള എടിഎം തല്ലിത്തകര്‍ത്തു. കോളജിനോട് ചേര്‍ന്ന്് നില്‍ക്കുന്ന എസ്ബിഐയുടെ എടിഎമ്മാണ് ഇന്നലെ രാത്രിയില്‍ തകര്‍ത്തത്.
മെഷീനില്‍ നിന്ന് പണമൊന്നും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും മെഷീന്റെ ബാറ്ററിയും മറ്റുമായി ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയതെന്നും എറണാകുളം സൗത്ത് പോലിസ് പറഞ്ഞു. കോളജ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top