എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ചതായി പരാതി

പാലാ: ഫെഡറല്‍ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഈ നോട്ടുകള്‍ ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
നിക്ഷേപിച്ചത് കള്ളനോട്ടാണെങ്കില്‍ ഇവ കണക്കില്‍പെടുത്താതെ മാറ്റി വയ്ക്കുന്നരീതിയാണ് മെഷനീല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ബാങ്ക് അധികാരികള്‍ പരിശോധിച്ചപ്പോള്‍ ഇത് കള്ളനോട്ടാണെന്ന് തെളിയുകയായിരുന്നു. 2000 ന്റെ അഞ്ച് നോട്ടുകളാണ് ഇപ്രകാരം കണ്ടെത്തിയത്. ബാങ്ക് അധികൃതര്‍ പാലാ പോലിസില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞു. ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുറുകുന്നതെന്ന് പോലിസ് പറഞ്ഞു. ഒരു മാസം മുമ്പും സമാനമായ രീതിയില്‍ 2000ന്റെ ഒരു കള്ളനോട്ട് കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top