എടിഎം കാര്‍ഡ് അപഹരിച്ച് തട്ടിപ്പ്: പ്രതികള്‍ റിമാന്‍ഡില്‍

കായംകുളം: യുവതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുത്ത കേസില്‍ കായംകുളം പോലിസ് അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓച്ചിറ സ്വദേശിനിയായ നസീന (23), കൃഷ്ണപുരം നിഷാദ് മന്‍സിലില്‍ നിഷാദ് (22), പെരുങ്ങാല കണ്ടിശേരി തെക്കേതില്‍ മുഹമ്മദ് കുഞ്ഞ് (അനി- 28) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
പരാതി നല്‍കാന്‍ യുവതിക്കൊപ്പം പോലിസ് സ്‌റ്റേഷനിലെത്തിയ കൂട്ടുകാരിയായ നസീനയെ പോലിസ് നടത്തിയ അന്വേഷണത്തില്‍ കൈയോടെ പിടികൂടുകയായിരുന്നു. പണം തട്ടാന്‍ കൂട്ടാളികളായി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ് അറസ്റ്റിലായ മറ്റ് രണ്ടു പേര്‍. സംശയം തോന്നാതിരിക്കാനും അന്വേഷണം വഴിമാറ്റിവിടാനുമാണ് പരാതിക്കാരിക്കൊപ്പം കൂട്ടുകാരിയായ നസീനയും എത്തിയതെന്ന് പോലിസ് പറഞ്ഞു.
കായംകുളം എസ്‌ഐ രാജന്‍ബാബുവും സംഘവുമാണ് തന്ത്രപരമായി ഇവരെ പിടികൂടിയത്.

RELATED STORIES

Share it
Top