എടിഎം കവര്‍ച്ച: പ്രതികളുമായി തെളിവെടുപ്പ് നടത്തി

തൃശൂര്‍: കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തി ല്‍ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കാസര്‍കോട് സ്വദേശി മുഹമ്മദ് മെറൂഫ്, കോട്ടയം സ്വദേശി സനീഷ് എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എടിഎം കൗണ്ടറിന്റെ പാന ല്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ റോഡിലെ കാനയില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ച കൈയുറ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാളത്തോടിലെ വാടകവീട്ടില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികളെ ഇന്നു വൈകീട്ട് കോടതിയി ല്‍ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിക ള്‍ 36 മണിക്കൂറിനുള്ളില്‍ പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പഴക്കടയിലെ ജീവനക്കാരാണ് പ്രതിക ള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനറാ ബാങ്കിന്റെ എടിഎം ശാഖയി ല്‍ കവര്‍ച്ചാശ്രമം നടന്നത്. എസ്‌ഐ ജയകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

RELATED STORIES

Share it
Top