എടപ്പാള്‍ പീഡനക്കേസില്‍ തീയേറ്ററുടമയുടെ അറസ്റ്റ് പോലീസിന്റെ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്മലപ്പുറം:  എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്  പോലീസിന്റെ വീഴ്ചയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പോലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച്  ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തീയേറ്റര്‍ ഉടമ സതീഷിനെ കേസില്‍ സാക്ഷിയാക്കി ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുവാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു സതീഷിനെ എടപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവാദമായതോടെ സതീഷിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

RELATED STORIES

Share it
Top