എടത്തല പോലിസ് മര്‍ദനം: ഉസ്മാന് ജാമ്യം

കൊച്ചി: ആലുവ എടത്തല പോലിസിന്റെ മര്‍ദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കൗസര്‍ എടപ്പഗത്താണ് ഉപാധികളോടെ ഉസ്മാന് ജാമ്യം അനുവദിച്ചത്. കേസില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതിനും 10നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, ജാമ്യം അനുവദിച്ചിരിക്കുന്ന കാലയളവില്‍  സമാന സ്വഭാവത്തിലുള്ള കേസുകളില്‍  ഉള്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോവരുത്, 50000 രൂപയ്ക്കു തുല്യമായ രണ്ടാള്‍ ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഉസ്മാന്‍ ജൂണ്‍ 8 മുതല്‍ റിമാന്‍ഡിലാണ്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായതിനാലാണു ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top