എടത്തനാട്ടുകര സ്‌കൂളിന് സംസ്ഥാന സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പുരസ്‌കാരം

എടത്തനാട്ടുകര: കോട്ടപ്പള്ള ഗവ. ഹയര്‍ സെക്കന്‍്ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂനിറ്റ് സംസ്ഥാന പുരസ്‌കാരമായ ചീഫ് മിനിസ്‌റ്റേഴ്‌സ് ഷീല്‍ഡ് അവാര്‍ഡ് നേടി നാടിന് അഭിമാനമായി.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗ ണ്‍സിലിങ് സെല്ലിന്റെ കീഴില്‍ വിവിധ ജില്ലകളിലെ ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട യൂനിറ്റുകള്‍ക്കായി നടത്തിയ ചീഫ് മിനിസ്‌റ്റേഴ്‌സ് ഷീല്‍ഡ് മല്‍സരത്തിലാണ് എടത്തനാട്ടുകര യൂനിറ്റിന് സമ്മാനം ലഭിച്ചത്.
സാമൂഹിക ആരോഗ്യ, വികസന പ്രക്യതി സംരക്ഷണ, ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ യൂണിറ്റ് നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ സംസ്ഥാന കാര്യാലയമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച യൂണിറ്റ് അംഗങ്ങള്‍ക്കുള്ള പ്രശസ്തി പത്രം പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ വിതരണം ചെയ്യും. സ്‌കൗട്ട് അധ്യാപകന്‍ ഒ മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ ജലജ കുമാരി,  യൂണിറ്റ് ലീഡര്‍മാരായ കെ ആഷിഖ്, കദീജ പാറോക്കോട്ടില്‍, വി അന്‍ഫല്‍, മിഷാല്‍ എസ് ഹുസൈന്‍, നദീം ഹംസ, ഷംസീന ഷെറിന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഗൈഡ്‌സ് യൂനിറ്റ് അംഗങ്ങളെ സ്‌കൂള്‍ പിടിഎ അനുമോദിച്ചു. തുടര്‍ച്ചയായി നാലു വര്‍ഷങ്ങളിലായി പൊതു സമൂഹത്തിനും വിദ്യാര്‍ഥി യുവജനങ്ങള്‍ക്കും പ്രയോജനപ്രദമായ ഒട്ടനവധി പദ്ധതികള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ യൂണിറ്റിന് സാധിച്ചു.
പഞ്ചായത്ത് ഭരണ സമിതി, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബുകള്‍, സ്‌കൂള്‍ പിടിഎ, എക്‌സൈസ്, പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണമേകി.

RELATED STORIES

Share it
Top