എടക്കര സബ് സ്റ്റേഷനിലെ പ്രസാരണശേഷി വര്‍ധിപ്പിക്കും

എടക്കര: കെഎസ്ഇബി എടക്കര സബ് സ്റ്റേഷനിലെ പ്രസരണ ശേഷി വര്‍ധിപ്പിക്കുന്ന ജോലി ഉടന്‍ ആരംഭിക്കുമെന്നു പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു. എടക്കര പഞ്ചായത്ത് ഹാളില്‍ നടന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എംഎല്‍എ. മൂന്നു മാസത്തിനകം പണി പൂര്‍ത്തിയാക്കും. എടക്കര 66 കെവി സബ്‌സ്റ്റേഷന്‍ 110 കെവിയാക്കി മാറ്റുന്ന പ്രവൃത്തികളുടെ ഭാഗമായി നിലവിലുള്ള നിലമ്പൂര്‍ 66.കെവി ലൈന്‍ 110 കെവി ലൈനാക്കി മാറ്റേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി എടക്കര സബ് സ്റ്റേഷന്‍ പരിധിയില്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതം പ്രവൃത്തി നടക്കുന്ന ഭാഗങ്ങളില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി തടസ്സം നേരിടും.
ഇതേസമയം നിലമ്പൂര്‍, പൂക്കോട്ടുംപാടം സ്റ്റേഷനുകളില്‍ നിന്നു താല്‍ക്കാലികമായി വിതരണം നടത്താനാവുമോ എന്നു പരിശോധിക്കും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നല്ലവരായ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നു അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ മലപ്പുറത്തുനിന്നു മഞ്ചേരി-നിലമ്പൂര്‍ എടക്കര ഭാഗത്തേയ്ക്ക് ഒരു 66 കെവി ലൈന്‍ മാത്രമേ ഉള്ളൂ. ഇതില്‍ മലപ്പുറം -മഞ്ചേരി ലൈന്‍ 110 കെവിയാക്കി മാറ്റി മഞ്ചേരി സബ്‌സ്റ്റേഷന്‍ 110 കെവിയാക്കി ശേഷി വര്‍ധിപ്പിച്ചു.
മഞ്ചേരി -നിലമ്പൂര്‍ ലൈന്‍ 110 കെവിയാക്കി മാറ്റുന്ന പ്രവൃത്തികള്‍ പുരോഗതിയിലാണ്. ഈ ലൈന്‍ 110 കെവിയാക്കി മാറ്റുന്നതോടൊപ്പം എടക്കര ലൈനും 110 കെവിയാക്കി മാറ്റും. ഇതിനായി ഒരു സര്‍ക്യൂട്ട് ലൈന്‍ കൂടി വലിക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ആലീസ് അമ്പാട്ട്, കെ സ്വപ്‌ന, സി ടി രാധാമണി, ഇഎ സുകു, സി സുഭാഷ്, കെഎസ്ഇബി ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അബ്ദുല്‍ സലാം യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top