എടക്കരയില്‍ പന്ത്രണ്ടും കൊണ്ടോട്ടിയില്‍ അഞ്ചുപേരും അറസ്റ്റില്‍

എടക്കര/കൊണ്ടോട്ടി: ഹര്‍ത്താലിന്റെ പേരില്‍ പ്രകടനം നടത്തിയതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും 12 പേരെ എടക്കര പോലിസ് അറസ്റ്റ് ചെയ്തു. എടക്കരയില്‍ മൂന്നുപേരെയും ചുങ്കത്തറയില്‍ ഒമ്പതുപേരെയുമാണ് എടക്കര സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ എ സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചുങ്കത്തറയില്‍ കണ്ണന്‍ ഫൈസല്‍, പത്തായക്കോടന്‍ സഫീറലി, കാവില്‍ ടോമിന്‍ മാത്യു, ഉള്ളാട്ടില്‍ ഇബ്രാഹിംകുട്ടി, മംഗലത്തൊടിക അബ്ദുല്‍ മുനീര്‍, കളത്തില്‍ സിറാജുദ്ദീന്‍, മുതിരക്കുളവന്‍ ജംഷീദ്, കല്ലുപറമ്പില്‍ ശമീര്‍, മമ്പുറം ശമീര്‍ബാബു എന്നിവരെയും പരപ്പന്‍ ഹംസ, മരുന്നന്‍ മുഹമ്മദ് ബഷീര്‍, ചീരാന്‍തൊടിക നൗഷാദ് എന്നിവരുമാണ് അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണുകളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി പോലിസ് തെരച്ചില്‍ നടത്തിവരികയാണ്.
കൊണ്ടോട്ടിയില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. കേസില്‍ തിങ്കളാഴ്ച ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയപാതയില്‍ ഗതാഗത തടസം സൃഷ്ടിക്കല്‍, പോലിസിന്റെ ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്.
അറസ്റ്റിലായ രണ്ടുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top